ആനകൾക്കായി പോരാടി റാണയും വിഷ്ണു വിശാലും; ശ്രദ്ധനേടി ‘കാടൻ’ ട്രെയ്‌ലർ

പ്രഭു സോളമൻ സംവിധാനം ചെയ്ത ‘കാടൻ’ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇറോസ് ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ചിത്രത്തിൽ നടൻ വിഷ്ണു വിശാലാണ് നായകനായി എത്തുന്നത്. കാട്ടുവാസിയായ 50 വയസുകാരന്റെ വേഷത്തിൽ റാണ ദഗ്ഗുബാട്ടിയും എത്തുന്നു.

വിഷ്ണു വിശാലിനും റാണ ദഗ്ഗുബാട്ടിക്കും പുറമെ പുൾകിത് സാമ്രാട്ട്, ശ്രിയ പിൽഗാവ്കർ, സോയ ഹുസൈൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയ്‌ലർ ചിത്രത്തിന്റെ ഏകദേശ ഇതിവൃത്തം വെളിപ്പെടുത്തുന്നുണ്ട്. പതിറ്റാണ്ടുകളായി ആനകൾ വസിച്ചിരുന്ന വനത്തെ മനുഷ്യർ കൈവശപ്പെടുത്താൻ ശ്രമിക്കുന്നതും റാണയും വിഷ്ണു വിശാലും ആനകൾക്കായി പോരാടുന്നതുമാണ് കഥയുടെ പ്രധാന സവിശേഷത.

Read More: അഭിനയത്തിന്റെ കാര്യത്തിൽ നവ്യ നായരെ വെല്ലാനാകില്ല; രമേഷ് പിഷാരടിയെ തോൽപ്പിച്ച് മത്സരാവേശത്തിൽ പ്രിയതാരം

ഹിന്ദിയിൽ ‘ഹാതി മേരെ സാതി’, തമിഴിൽ ‘കാടൻ’, തെലുങ്കിൽ ‘ആരണ്യ’ എന്നീ പേരുകളിലാണ് ചിത്രം എത്തുന്നത്. ഏപ്രിൽ 2 ന് ഒരേസമയം മൂന്ന് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. തമിഴ് പതിപ്പിൽ റോബോ ശങ്കർ, അശ്വിൻ രാജ, ടിന്നു ആനന്ദ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- kaadan movie trailer