നിര്‍മാണച്ചെലവ് ഒരു ലക്ഷം രൂപ; ഈ ഓട്ടോറിക്ഷ വീട് കൊള്ളാലോ എന്ന് സോഷ്യല്‍മീഡിയ

March 2, 2021
Mobile home built on auto-rickshaw

ചില നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിയ്ക്കാറുണ്ട്. അടുത്തിടെയാണ് ഒരു ഓട്ടോറിക്ഷ വീട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയതും. ആര്‍ക്കിടെക്ട് ആയ അരുണ്‍ പ്രഭു എന്‍ ജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഓട്ടോറിക്ഷ വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു ഓട്ടോറിക്ഷയെ മൊബൈല്‍ഹോമാക്കി മാറ്റിയിരിയ്ക്കുകയാണ് അരുണ്‍.

നിരവധി പേര്‍ അരുണിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലായതോടെ ആനന്ദ് മഹീന്ദ്രയും അരുണ്‍ പ്രഭുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ചെറിയ ഇടങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അരുണിന്റെ ഈ വീട്. മഹാമാരിയ്ക്ക് ശേഷം പലരും ആഗ്രഹിയ്ക്കുന്നത് യാത്ര ചെയ്യാനാവും. ഇത്തരം ട്രെന്‍ഡിന് ഇതുപോലുള്ള വീട് സഹായകമാണ്.’ ഓട്ടോറിക്ഷാ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

‘ഒരു ബലേറോ പിക്കപ്പിന് മുകളില്‍ അതിലും വലിയ ഇടം രൂപകല്‍പന ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ച ആനന്ദ് മഹീന്ദ്ര അരുണിനെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള താല്‍പര്യവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Read more: ഇതാണ് മണ്ണിന്റെ മനുഷ്യൻ; കൊടുംതണുപ്പിലും കൃഷിയിടത്തിൽ പണിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ചെന്നൈ സ്വദേശിയാണ് ആര്‍ക്കിടെക്ടായ അരുണ്‍ പ്രഭു. സോളോ 0.1 എന്നാണ് ഈ വീടിന് അരുണ്‍ നല്‍കിയിരിയ്ക്കുന്ന പേര്. ഒരു ഓട്ടോറിക്ഷയെ വീടാക്കി മാറ്റുകയായിരുന്നു അദ്ദേഹം. വീടിന് അത്യാവശ്യമായ സജ്ജീകരണങ്ങളെല്ലാം ക്രമീകരിച്ചിട്ടുമുണ്ട്. അടുക്കള, ബെഡ്‌റൂം, ബാത്‌റൂം സൗകര്യങ്ങള്‍, വര്‍ക്ക് സ്‌പേസ് എന്നിവയെല്ലാം ഈ ഓട്ടോറിക്ഷാ വീട്ടിലുണ്ട്. സൗരോര്‍ജ പാനലിങ്ങും ചെയ്തിരിയ്ക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യമായ എനര്‍ജിയും ലഭിയ്ക്കും എന്നാല്‍ ഓട്ടോറിക്ഷയെ വീടാക്കി മാറ്റാന്‍ ഒരു ലക്ഷം രൂപയാണ് നിര്‍മാണചെലവായി വേണ്ടിവന്നത്.

Story highlights: Mobile home built on auto-rickshaw