ആദ്യ ഗാനത്തിന്റെ ഓർമ്മകളിൽ നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. പിന്നീട് എൺപതുകളിലെ താരമായി മാറിയെങ്കിലും ആദ്യം ചിത്രം എന്നും സ്പെഷ്യലാണ് നദിയ മൊയ്തുവിന്. ആദ്യ ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്നും നദിയയ്ക്ക് മനോഹരമായ ഓർമ്മകളാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യ ഗാനം ചിത്രീകരിക്കുന്നതിനിടയിലെ ഒരു ഫോട്ടോ പങ്കുവയ്ക്കുകയാണ് നടി.

‘കിളിയേ കിളിയേ..’ എന്ന ഗാനം ചിത്രീകരിക്കുന്നതിനിടയിൽ പകർത്തിയ ഫോട്ടോയാണിത്. ചിത്രത്തിനൊപ്പം നദിയ മൊയ്തു കുറിക്കുന്നു- ‘ഞാൻ ആദ്യമായി അഭിനയിച്ച ഗാനത്തിലെ ഒരു ഫോട്ടോ ‘. നദിയ മൊയ്തുവിന്റെ കരിയറിലെ ഒരു പ്രധാന ചിത്രമായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

Read More: ഏപ്രിൽ നാലിന് ‘നിഴൽ’ തിയേറ്ററുകളിലേക്ക്- ശ്രദ്ധനേടി കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ചുള്ള പോസ്റ്റർ

80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.

Story highlights- nadiya moithu about her first photo song shoot