‘പിങ്ക്’ തെലുങ്കിൽ; അമിതാഭ് ബച്ചന്റെ വേഷത്തിൽ പവൻ കല്യാൺ- ശ്രദ്ധനേടി പോസ്റ്റർ

ബോളിവുഡിൽ ഹിറ്റായി മാറിയ പിങ്ക് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. വക്കീൽ സബ് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ വേഷത്തിൽ എത്തുന്നത് പവൻ കല്യാണാണ്. സ്ത്രീ സുരക്ഷാ ചർച്ചയാകുന്ന ചിത്രത്തിന്റെ പോസ്റ്റർ വനിതാ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ്.

പോസ്റ്ററിൽ അഞ്ജലി, അനന്യ നാഗല്ല, നിവേത തോമസ്എന്നിവരാണ് പവൻ കല്യാണിനൊപ്പം ഉള്ളത്. വക്കീൽ സാബിന്റെ നിർമ്മാണം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് നിർവഹിക്കുന്നത്. എല്ലാ സ്ത്രീകൾക്കും വേണ്ടി സമർപ്പിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.

ശ്രീറാം വേണു സംവിധാനം ചെയ്ത ‘വക്കീൽ സാബി’ൽ പ്രകാശ് രാജ്, ശ്രുതി ഹാസൻ, നരേഷ് , മുകേഷ്, ദേവ് ഗിൽ, സുബ്ബരാജു, വംശി കൃഷ്ണ, അനസുയ ഭരദ്വാജ്, ആനന്ദ ചക്രപാണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2021 ഏപ്രിൽ 9നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Read More: ‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര

ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കാണ് വക്കീൽ സാബ്. ഒരു ക്രിമിനൽ അഭിഭാഷകനെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഒരു ക്രിമിനൽ ലോയർ അപമാനിക്കപ്പെട്ട മൂന്നു സ്ത്രീകൾക്കായി മുന്നോട്ട് വരുന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. ജനുവരിയിലാണ് ചിത്രീകരണം പൂർത്തിയായത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രവീൺ പുടി ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. എസ്. തമൻ വക്കീൽ സാബിന്റെ സംഗീതസംവിധായകനായി പ്രവർത്തിക്കുന്നു.

Story highlights- Pawan Kalyan becomes a saviour in women’s day special poster