ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വീണ്ടും നേട്ടം കൊയ്ത് ഹിറ്റ്മാൻ

March 5, 2021
Rohit Sharma becomes first-ever opener to breach 1000-run mark in ICC Test Championship

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഹിറ്റ്മാൻ എന്നു വിളിക്കുന്ന രോഹിത് ശർമ്മയ്ക്ക് മറ്റൊരു നേട്ടം കൂടി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിരിക്കുന്നത്. അതേസമയം അജിങ്ക്യ രഹാനെയ്ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററും രോഹിത് ശർമ്മയാണ്. 1068 റൺസാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാണ്. ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഏഷ്യൻ താരവും രോഹിത് തന്നെയാണ്. 17 ഇന്നിങ്‌സിൽ നിന്നുമാണ് രോഹിത് 1000 റൺസ് തികച്ചത്.

Read also:തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 948 റൺസ് നേടിയ ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്തുള്ളത്. 848 റൺസോടെ ഡീൻ എൽഗർ മൂന്നാം സ്ഥാനത്തുമുണ്ട്.

Story Highlights; Rohit Sharma becomes first-ever opener to breach 1000-run mark in ICC Test Championship