റഹ്മാനൊപ്പം ‘സമാറ’യിൽ മൂത്തോനിലെ ‘കുഞ്ഞു പയ്യൻ’ സഞ്ജനയും

March 6, 2021

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മൂത്തോനിൽ നിവിൻ പോളിക്കും റോഷൻ മാത്യുവിനും ഒപ്പം പ്രധാന വേഷം അവതരിപ്പിച്ച താരമാണ് സഞ്ജന ദീപു. ചിത്രത്തിലൊരു കുഞ്ഞു പയ്യനായി എത്തിയ സഞ്ജന പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. റഹ്‌മാൻ നായകനാകുന്ന സമാറ എന്ന ചിത്രത്തിലാണ് സഞ്ജന ഇനി വേഷമിടുന്നത്. റഹ്മാനൊപ്പം ഭരത്തും പ്രധാന വേഷത്തിൽ എത്തുന്നു. 

പുതുമുഖ സംവിധായകൻ ചാൾസ് ജോസഫാണ് ചിത്രമൊരുക്കുന്നത്. ഫോറൻസിക് ആധാരമാക്കിയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. മാത്രമല്ല, ബഹുഭാഷയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘സമാറ’. പ്രമേയപരമായും സാങ്കേതികപരമായും വളരെയധികം പ്രത്യേകത ചിത്രത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സഞ്ജനയ്ക്ക് പുറമെ രാഹുൽ മാധവ്, ബിനോജ് വില്ല്യ എന്നിവരും ചിത്രത്തിലുണ്ട്. വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് ആണ് ‘സമാറ’യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ.

Read More: വായന ഇഷ്ടപ്പെടാത്തവര്‍ പോലും ഈ ലൈബ്രറിയില്‍ എത്തിയാല്‍ വായിച്ചുപോകും: കൗതുകമാണ് കാടിനു നടുവിലെ പുസ്തകശാല

സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിററിംഗും, ദീപക് വാര്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. രഞ്ജിത്ത് കോത്താരിയാണ് കലാ സംവിധാനം. പീക്കോക്ക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- Sanjana Dipu, the little ‘boy’ from Moothon, plays a medico in Samara