ബൗളിങ്ങില്‍ പുതിയ നേട്ടം കൊയ്ത് ചാഹല്‍

Yuzvendra Chahal surpasses Jasprit Bumrah, becomes India's leading wicket-taker in T20I

ബൗളിങ്ങില്‍ പുതിയ നേട്ടം സ്വന്തമാക്കി യുസ്വേന്ദ്ര ചാഹല്‍. ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ചാഹല്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബൗളറായി റെക്കോര്‍ഡിട്ടു. ജസ്പ്രീത് ബുംറയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന ആ ടി20യില്‍ ബുംറയെ മറികടന്ന് ചാഹല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. മത്സരത്തില്‍ ജോസ് ബട്‌ലറെ പുറത്താക്കിയതോടെയാണ് ബുംറയുടെ 59 വിക്കറ്റുകള്‍ എന്ന നേട്ടം ചാഹല്‍ മറികടന്നത്.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

അന്‍പത് ടി20 മത്സരങ്ങളില്‍ നിന്നുമായി 59 വിക്കറ്റിന്റെ നേട്ടമുണ്ട് ബുംറയ്ക്ക്. 46 മത്സരങ്ങളില്‍ നിന്നുമായി ബുംറയുടെ ഈ നേട്ടം ചാഹല്‍ മറികടന്നു. അതേസമയം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരം ചാഹലിന്റെ കരിയറിലെ നൂറാം അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു.

Story highlights: Yuzvendra Chahal surpasses Jasprit Bumrah, becomes India’s leading wicket-taker in T20I