ജനവിധി തേടി സ്ഥാനാർത്ഥികൾ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലേയ്ക്കായുള്ള നിയമസഭാ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുക. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഉള്ളത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടിംഗ് രാത്രി ഏഴു വരെ നീളും. എന്നാൽ അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമാണ്. അതേസമയം, ആറുമണിക്ക് ക്യൂവിലുള്ള എല്ലാവർക്കും വോട്ടു ചെയ്യാം. പനി, തുമ്മൽ, ചുമ തുടങ്ങിയവയുള്ളവരും അവസാന മണിക്കൂറിൽ എത്താൻ നിർദേശമുണ്ട്.

കൊവിഡ് സാഹചര്യം പരിഗണിച്ച് കർശന നിയന്ത്രണങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ ഒരിക്കിയിട്ടുണ്ട്. മാസ്കും പോള സ്റ്റേഷനിൽനിന്നു ലഭിക്കുന്ന ഗ്ലൗസും ധരിക്കണം. ഉപയോഗ ശേഷം ഗ്ലൗസ് അവിടത്തെ മാലിന്യസംഭരണിയിലിട്ടിട്ട് കൈകളിൽ സാനിറ്റൈസർ പുരട്ടണം.

Read More: ഹൃദയം തൊട്ട് ‘നീയേ..’;ശ്രദ്ധനേടി ‘അനുഗ്രഹീതൻ ആന്റണി’യിലെ മനോഹര ഗാനം

പിപിഇ കിറ്റ്, ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ ധരിച്ചുവേണം അവസാന മണിക്കൂറിൽ കൊവിഡ് ബാധിതർ വോട്ട് ചെയ്യാൻ എത്തേണ്ടത്. കൊവിഡ് ബാധിതരല്ലാത്തവർ ക്യൂവിലുണ്ടെങ്കിൽ അവർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. മെയ് 2നാണ് വോട്ടെണ്ണൽ.

Story highlights- assembly elections 2021