ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ നാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് തുണയായി റാണാ ദഗുബാട്ടി

കൊവിഡ് രണ്ടാം തരംഗവും ഇന്ത്യയിൽ രൂക്ഷമായി തുടരുമ്പോൾ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. അവർക്ക് സഹായവുമായി സിനിമാതാരങ്ങളും മുന്നിട്ടിറങ്ങി. ഇപ്പോഴിതാ, നടൻ റാണാ ദഗുബാട്ടി നാനൂറോളം ആദിവാസി കുടുംബങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

പകർച്ചവ്യാധി സമയത്ത് അടിസ്ഥാന ആവശ്യങ്ങൾക്കായി പോലും പുറത്തിറങ്ങാൻ സാധിക്കാതായ നിർമ്മൽ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാനാണ് റാണാ ദഗുബാട്ടി മുന്നിട്ടിറങ്ങിയത്. ഗ്രാമങ്ങളിലെ മുഴുവൻ ആളുകൾക്കും പലചരക്ക് സാധനങ്ങളും മരുന്നുകളും നൽകി. ഇതിനുപുറമെ പത്തോളം ഗ്രാമങ്ങളിലേക്കും റാണാ സഹായമെത്തിച്ചു.

Read More: പതിവായി സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ വരണ്ടുപോകുന്ന കൈകൾക്ക് പരിഹാരം

ഒട്ടേറെ താരങ്ങൾ ഇങ്ങനെ സാധാരണക്കാർക്കായി സഹായമെത്തിച്ചിരുന്നു. ലോക്ക്ഡൗണിന് മുമ്പ് തിയേറ്ററുകളിൽ എത്തിയ ആരണ്യയിലാണ് റാണാ ദഗുബാട്ടി അവസാനമായി അഭിനയിച്ചത്. പവൻ കല്യാണിനൊപ്പം അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കിലും വിരാട പർവത്തിലും റാണാ വേഷമിട്ടുകഴിഞ്ഞു.

Story highlights- Rana Daggubati comes to the rescue of 400 tribal families