10 കോടി കടന്ന് ആസ്വാദകര്‍; അപൂര്‍വ നേട്ടവുമായി സൂരരൈ പോട്ര് തെലുങ്ക് റീമേക്കിലെ ഗാനം

Aakaasam Nee Haddhu Ra Kaatuka Kanule Video Song

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ തമിഴ് ചിത്രമാണ് സൂരരൈ പോട്ര്. മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയതും. ചിത്രത്തിലെ ഗാനങ്ങളും ചലച്ചിത്ര ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. പ്രത്യേകിച്ച് ചിത്രത്തിലെ കാട്ടു പയലേ… എന്ന ഗാനം. എന്നാല്‍ ഈ ഗാനത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് കൂടുതല്‍ ഹിറ്റായത്. യൂട്യൂബില്‍ ഇതിനോടകം ഈ ഗാനം പത്ത് കോടിയിലധികം കഴ്ചക്കാരെ സ്വന്തമാക്കി.

ആകാശം നീ ഹദ്ദു രാ എന്നാണ് സൂരരൈ പോട്രിന്റെ തെലുങ്ക് റീമേക്കിന്റെ പേര്. തെലുങ്കില്‍ എത്തിയപ്പോള്‍ തമഴില് ഒറിജിനലിലെ ഗാനത്തിന്റെ വരികള്‍ മാത്രമാണ് മാറ്റിയത്. ഈണവും താളവുമെല്ലാം തമിഴിലേത് പോലെ തന്നെ. ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ധീ ആണ് ആലാപനം. ഭസ്‌കരഭട്‌ലയാണ് തെലുങ്കില്‍ വരികള്‍ എഴുതിയിരിക്കുന്നത്.

Read more: പിക്കിള്‍ഡ് വിത് ലൗ; ഇത് കൊവിഡ് രോഗികള്‍ക്കായി ഒരു മുത്തശ്ശിയുടെ കരുതല്‍

സുധ കൊങ്കര സംവിധാനം നിര്‍വഹിച്ച ചിത്രമാണ് സൂരരൈ പോട്ര്. സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളിയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ ബൊമ്മി എന്ന കഥാപാത്രത്തേയാണ് അപര്‍ണ ബാലമുരളി അവതിരിപ്പിച്ചത്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Story highlights: Aakaasam Nee Haddhu Ra Kaatuka Kanule Video Song