ദുൽഖർ സൽമാനെ നായകനാക്കി സൗബിൻ ഷാഹിർ ഒരുക്കുന്ന ചിത്രം; ‘ഓതിരം കടകം’ ഒരുങ്ങുന്നു

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി നിരവധി സർപ്രൈസുകളാണ് ദുൽഖർ സൽമാൻ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ പോസ്റ്ററിന് പുറമെ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് താരം.

ഓതിരം കടകം എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാൻ കുറിക്കുന്നു. ‘പുതിയ ചിത്രമായ ഓതിരം കടകം പ്രഖ്യാപിക്കുന്നതിൽ ഞാൻ വലിയ ആവേശത്തിലാണ്. എന്റെ മച്ചാൻ സൗബിൻ സംവിധായകന്റെ തൊപ്പി ധരിക്കുമ്പോൾ ഞങ്ങൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു..’.

അഭിനയത്തിന് പുറമെ സംവിധാനത്തിലും ശ്രദ്ധേയനായ സൗബിന്റെ ശ്രദ്ധേയ ചിത്രമാണ് പറവ. ചിത്രത്തിലൂടെയാണ് സൗബിൻ സംവിധാനത്തിലേക്ക് ചുവടുവെച്ചത്. 2017ലാണ് പറവ റിലീസ് ചെയ്തത്. അമാൽ ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം ​​എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്‌. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ വളരെ പ്രധാന വേഷത്തിൽ എത്തി.

Story highlights- dulquer salmaan’s next with soubin shahir