‘രണ്ടര വർഷമായിട്ട് ഇരുത്തംവന്ന കലാകാരനാണ്’; ചിരിപ്പിച്ച് രമേശ് പിഷാരടി, കിടിലൻ കൗണ്ടറുകളുമായി മേഘ്‌നക്കുട്ടിയും

കുട്ടിപ്പാട്ടുകാരുടെ കളിയും ചിരിയും മുഴങ്ങുന്ന ഫ്ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിയതാണ്. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ എത്താറുള്ള ഓരോ അതിഥികളും പാട്ട് വേദിയെ കൂടുതൽ ഉർജ്ജസ്വലമാക്കാറുണ്ട്. നിഷ്കളങ്ക നിറഞ്ഞ സംസാരരീതികൊണ്ടും അതിമനോഹരമായ ആലാപനം കൊണ്ടും പ്രേക്ഷക പ്രീതിനേടിയ ഒരുപിടി കൊച്ചുഗായകരാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

ഇപ്പോഴിതാ ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പി മേഘ്‌നക്കുട്ടിയും ചലച്ചിത്രതാരങ്ങളായ രമേശ് പിഷാരടിയും ഗിന്നസ് പക്രുവും ചേർന്നുള്ള ചില രസകരമായ നിമിഷങ്ങളാണ് പാട്ട് വേദിയിൽ ചിരി നിറയ്ക്കുന്നത്. എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്ന കലാകാരനാണ് രമേശ് പിഷാരടി. മേഘ്‌നക്കുട്ടിയുടെ പാട്ടിന് ശേഷം, വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ അരങ്ങേറിയ ചില തമാശകളാണ് കാഴ്ചക്കാരിൽ ഏറെ കൗതുകം നിറയ്ക്കുന്നത്.

Read also: ഹെൽമെറ്റ് ധരിച്ചില്ല, ദുൽഖറിന് പെറ്റിയടിച്ച് സിജു വിൽസൻ, വിഡിയോ

ഫ്ളവേഴ്‌സ് ടോപ് സിംഗർ ഒന്നാം സീസണ് പ്രേക്ഷകർ നൽകിയ പിന്തുണ രണ്ടാം സീസണും ലഭിക്കുന്നുണ്ട്. മാത്രമല്ല, ആദ്യ സീസണിലെ മത്സരാർത്ഥികൾ പുതിയ ഗായകർക്ക് പിന്തുണയുമായി അതിഥികളായും എത്താറുണ്ട്. കൊച്ചുഗായകർക്കും വിധികർത്താക്കൾക്കും പുറമെ സിനിമ മേഖലയിലെ താരങ്ങളും കുട്ടിപ്പാട്ടുകാർക്ക് പ്രോത്സാഹനം നൽകാനായി പാട്ട് വേദിയിൽ എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story Highlights: Funny video of Ramesh Pisharody and meghna