‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

രസകരമായ നിമിഷങ്ങൾ പിറക്കുന്ന വേദിയാണ് ടോപ് സിംഗർ സീസൺ 2. ടോപ് സിംഗറിൽ മത്സരാവേശം കൂടിയുണ്ടെങ്കിലും മ്യൂസിക് ഉത്സവിൽ അങ്ങനെയല്ല. സിനിമ താരങ്ങൾ അതിഥികളായി എത്തുന്ന മ്യൂസിക് ഉത്സവ പേര് പോലെത്തന്നെ ആഘോഷങ്ങളുടെ വേദിയാണ്. പാട്ടും നൃത്തവും ആഘോഷങ്ങളുമൊക്കെയായി നിറയുന്ന വേദിയിൽ കോമഡിക്കും കുറവില്ല.

രമേഷ് പിഷാരടിയും ഗിന്നസ് പക്രുവും അതിഥികളായി എത്തിയ മ്യൂസിക് ഉത്സവിൽ ചിരിമേളമായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചത്. പൊട്ടിച്ചിരികൾക്ക് തിരി കൊളുത്തിയതാകട്ടെ കുഞ്ഞു പാട്ടുകാരി മേഘ്‌ന സുമേഷും. പാട്ടുപാടാനെത്തി വിശേഷങ്ങളൊക്കെ പറയുന്നതിന് ഇടയിലാണ് മേഘ്‌ന ഒരു പേര് പറഞ്ഞത്. എല്ലാവർക്കും സുപരിചിതയായ മഞ്ജു വാര്യരുടെ കാര്യമാണ് മേഘ്‌ന പറഞ്ഞത്. എന്നാൽ പറഞ്ഞതാകട്ടെ മഞ്ജു വാരി എന്നും.

Read More: പിക്കിള്‍ഡ് വിത് ലൗ; ഇത് കൊവിഡ് രോഗികള്‍ക്കായി ഒരു മുത്തശ്ശിയുടെ കരുതല്‍

തമാശയുടെ കുലപതികളായ രമേഷ് പിഷാരടിയും പക്രുവും പിന്നെ ആ മഞ്ജു വാരി ആരാണെന്ന് ചോദിച്ച് മേഘ്‌നയെ കുഴപ്പിച്ചു. ‘അയ്യോ, മഞ്ജു വാരിയെ അറിയില്ലേ, സിനിമയിലൊന്നും കണ്ടിട്ടില്ലേ.. ധനുഷിന്റെ കൂടെ അഭിനയിച്ച ആളാണ്’ എന്നൊക്കെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞു മിടുക്കി. രസകരമായ ഈ ചിരി നിമിഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- mekhna sumesh and ramesh pisharody funny interaction