ആ നവഭാവങ്ങൾ വിരിഞ്ഞത് ഇങ്ങനെ- ‘നവരസ’ ടീസർ മേക്കിംഗ് വിഡിയോ

വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയുടെ ടീസർ വളരെ ശ്രദ്ധേയമായിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ വിവിധ വികാരങ്ങളെയും ഭാവങ്ങളെയുമാണ് ടീസറിൽ ഓരോ അഭിനേതാക്കളും അവതരിപ്പിച്ചത്. ഇപ്പോഴിതാ, വ്യത്യസ്തമായ ടീസറിന്റെ മേക്കിംഗ് വിഡിയോ ശ്രദ്ധേയമാകുകയാണ്. ഓരോ അഭിനേതാക്കളും കൃത്യമായ നിർദേശങ്ങൾക്ക് അനുസരിച്ച് എങ്ങനെയാണ് ഭാവങ്ങൾ അവതരിപ്പിച്ചത് എന്ന് മേക്കിംഗ് വിഡിയോയിൽ പങ്കുവയ്ക്കുന്നു.

നെറ്റ്ഫ്ലിക്സിനായി മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നൊരുക്കിയ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ.സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ, പ്രയാഗ മാർട്ടിൻ എന്നിവരും നവരസയിൽ ഉണ്ട്.

Read More: എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ- രസികൻ വിഡിയോയുമായി വിനയ് ഫോർട്ട്

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

Story highlights- navarasa teaser making video