ചടുലമായ ചുവടുകളുമായി വയോധികന്റെ നൃത്തം; കാഴ്ചക്കാരെ അമ്പരപ്പിച്ച വിഡിയോ

പ്രായം ഒരു നമ്പർ മാത്രമെന്ന് തെളിയിച്ച് ഒട്ടേറെ ആളുകൾ കഴിവുകൾ പ്രകടിപ്പിക്കാറുണ്ട്. അത്തരം കാഴ്ചകൾ ആളുകൾക്ക് പകരുന്ന സന്തോഷവും പ്രചോദനവും ചെറുതല്ല. പ്രത്യേകിച്ച്, പ്രായമായ ആളുകൾ നൃത്തം ചെയ്യുന്നത് കാണാൻ എന്നും കൗതുകമാണ്.

ഇപ്പോഴിതാ, ഒരു വയോധികൻ അനായാസമായി നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്. 2002 ൽ പുറത്തിറങ്ങിയ ക്യാ ദിൽ നേ കഹ എന്ന സിനിമയിലെ ‘സജ്ന തേരെ പ്യാർ മേ’ എന്ന ഗാനത്തിനാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. കണ്ടാൽ അറുപതുവയസിന് മേലെ പ്രായം തോന്നും. എന്നാൽ, പതിനെട്ടുകാരനെ പോലെ ചുറുചുറുക്കോടെയാണ് നൃത്തം.

Read More: ‘അതിന് മിയക്കുട്ടി സിനിമേൽ ഇല്ലല്ലോ’; എം ജെയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടികുറുമ്പിയുടെ ഉത്തരം

മനോഹരമായ നൃത്തചലനങ്ങളോടെ പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. ആരാണ് നൃത്തം ചെയ്യുന്ന വ്യക്തി എന്നോ എവിടെ നിന്നാണ് പകർത്തിയതെന്നോ വ്യക്തമല്ലെങ്കിലും വിഡിയോ ശ്രദ്ധേയമാകുകയാണ്.

Story highlights- old man graceful dance