‘അതിന് മിയക്കുട്ടി സിനിമേൽ ഇല്ലല്ലോ’; എം ജെയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടികുറുമ്പിയുടെ ഉത്തരം

ടോപ് സിംഗർ വേദിയിൽ രസകരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് കൊച്ചു പാട്ടുകാരി മിയ മെഹക്. അസാധ്യമായ ആലാപനവും രസകരമായ കൊച്ചുവർത്തമാനങ്ങളുമായി പാട്ടുവേദിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മിയക്കുട്ടിയുടെ ചില രസികൻ കൗണ്ടറുകളാണ് പാട്ടുവേദിയിൽ ചിരി നിറയ്ക്കുന്നത്. വിധികർത്താക്കളായ ദീപക് ദേവിനും എം ജയചന്ദ്രനും മിയക്കുട്ടി നൽകുന്ന ഉത്തരങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

വാക്കുകൾ കൃത്യമായി ഉച്ചരിച്ച് തുടങ്ങുംമുൻപ് തന്നെ ഏറെ ബുദ്ധിമുട്ടേറിയ പാട്ടും വളരെ അനായാസം പാടി ടോപ് സിംഗർ വേദിയുടെ മനം കവർന്നതാണ് ഈ കൊച്ചുമിടുക്കി. അടുത്തിടെ ഗായകൻ എം ജി ശ്രീകുമാറിനൊപ്പം പാടിയ ഹിന്ദി ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പാട്ടിന് ലഭിച്ചിരിക്കുന്നത്. മേരീ ഡോൽനാ സുൻ…’ എന്ന പാട്ടാണ് വളരെ അനായാസം മിയക്കുട്ടി ആലപിച്ചത്. പാട്ടിനൊപ്പം പാട്ടിലെ സംഗതികളും വളരെ അനായാസം പാടുന്നുണ്ട് ഈ കുഞ്ഞുമോൾ. ഈ കൊച്ചുമിടുക്കിയുടെ അത്ഭുത ആലാപനത്തിന് ശേഷം നിറ കണ്ണുകളോടെയാണ് പാട്ട് വേദിയിൽ നിന്നും എം ജി ശ്രീകുമാറും പുറത്തേക്കിറങ്ങിയത്.

Read also: വാർധക്യം ബാധിച്ച ശരീരപ്രകൃതിയുമായി ജനിച്ചു, മറ്റുള്ളവർക്ക് പ്രചോദനമായ ജീവിതം; 18–ാം വയസിൽ അശാന്തി യാത്രയാകുമ്പോൾ…

കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായി വന്ന് പാട്ട് വേദിയുടെ മനം കവർന്നതാണ് മിയക്കുട്ടി. മനോഹരമായ ആലാപനത്തിനൊപ്പം പലപ്പോഴും ഈ കുരുന്നുകളുടെ താളബോധവും പാട്ട് വേദിയിൽ ശ്രദ്ധ നേടാറുണ്ട്. പാട്ടിനൊപ്പം നൃത്തവും തമാശകളുമായി ഓരോ തവണയും പുതിയ കാഴ്ചാനുഭവമാണ് ടോപ് സിംഗർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights:Miya answer to judges goes viral