പെണ്‍മനസ്സുകള്‍ കീഴടക്കാനുള്ള റോയ്-യുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു; കാണാം പ്രിയങ്കരി

Priyankar serial lats

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി. ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി 7.30 നാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഓരോ ദിവസവും സംഭവ ബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് പ്രിയങ്കരിയില്‍ പുരോഗമിക്കുന്നത്.

ഡെയ്‌സിയാണ് പ്രിയങ്കരിയിലെ കേന്ദ്ര കഥാപാത്രം. ചലച്ചിത്രതാരം ഷഫ്‌നയാണ് ഡെയ്‌സിയായി പ്രിയങ്കരിയിലെത്തുന്നത്. റോയ് എന്ന നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രവും പ്രിയങ്കരിയില്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. പെണ്‍മനസ്സുകളെ കീഴടക്കുവാനുള്ള റോയ്-യുടെ ശ്രമങ്ങളും റോയ് നേരിടേണ്ടിവരുന്ന ചില തിരച്ചടികളിലൂടെയുമൊക്കെയാണ് നിലവില്‍ പ്രിയങ്കരിയുടെ സഞ്ചാരം.

Read more: ‘പിതാവിനെ അനാഥാലയത്തിലാക്കി തിരികെ പോകുന്ന മകൻ’; സോഷ്യൽ ഇടങ്ങളിൽ വൈറലായ ചിത്രത്തിന് പിന്നിൽ

പ്രിയങ്കരി മികച്ച ഒരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ മിനിസ്‌ക്രീന്‍ സിനിമ എന്നും പ്രിയങ്കരിയെ വിശേഷിപ്പിക്കാം. നമുക്ക് ചിരപരിചിതമായ ചില നിത്യസംഭവങ്ങള്‍ പ്രിയങ്കരിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

Story highlights: Priyankar serial latst episode details