‘നീ എന്റെ ജീവിതപങ്കാളിയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; ആനിക്ക് ആശംസയുമായി ഷാജി കൈലാസ്

Shaji Kailas heart touching birthday wishes to Annie

നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ചലച്ചിത്രതാരം ആനിയാണ് അദ്ദേഹത്തിന്റെ ഭാര്യ. താരദമ്പതികളുടെ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. പിറന്നാള്‍ നിറവിലാണ് ആനി. സമൂഹമാധ്യമങ്ങളില്‍ ഷാജി കൈലാസ് കുറിച്ച ആശംസയും ശ്രദ്ധ നേടുന്നു. സിനിമയില്‍ ആനി എന്ന് അറിയപ്പെട്ടിരുന്ന താരം ഷാജി കൈലാസുമായുള്ള വിവാഹശേഷം ചിത്ര എന്ന പേര് സ്വീകരിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും പാചക വിഡിയോകളിലൂടെ മിനിസ്‌ക്രീനില്‍ ശ്രദ്ധേയയാണ് ആനി.

ഷാജി കൈലാസിന്റെ വാക്കുകള്‍

‘നീ എന്റെ ജീവിത പങ്കാളിയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. നിന്നോടുള്ള എന്റെ പ്രണയം ഓരോ ദിവസം ചെല്ലുംതോറും കൂടിവരുന്നു. എന്റെ ഭാാര്യ, സുഹൃത്ത്, ഹീറോ എന്നിങ്ങനെയായാണ് ദൈവം നിന്നെ എനിക്ക് സമ്മാനിച്ചത്. എന്റെ ജീവിതത്തില്‍ നീ പകര്‍ന്ന വെളിച്ചത്തിനും സ്‌നേഹത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയപ്പെട്ട സ്‌നേഹത്തിന് പിറന്നാള്‍ ആശംസകള്‍….’

Read more: കേടായ മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് നിര്‍മിച്ച ഒളിമ്പിക്സ് മെഡലുകള്‍: ഇത് ടോക്യോയിലെ കൗതുകം

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കടുവ എന്നാണ് ചിത്രത്തിന്റെ പേര്. പൃത്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തിലെ നായകന്‍. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.

Story highlights: Shaji Kailas heart touching birthday wishes to Annie