കേടായ മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് നിര്‍മിച്ച ഒളിമ്പിക്സ് മെഡലുകള്‍: ഇത് ടോക്യോയിലെ കൗതുകം

Tokyo Olympics 2020 medals made from old phones

ഒളിമ്പിക്സ് ആവേശം അലയടിച്ചുതുടങ്ങിയിരിക്കുന്നു കായികലോകത്ത്. കൊവിഡ് 19 എന്ന മഹാമാരിയുടെ സാന്നിധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നതെങ്കിലും ആവേശത്തിരയിളക്കത്തിന് കുറവില്ല. കണികള്‍ക്ക് പ്രവേശനാനുമതി ഇല്ല ടോക്യോ ഒളിമ്പിക്‌സില്‍.

ഇത്തവണ ടോക്യോയില്‍ വെച്ചു നടക്കുന്ന ഒളിമ്പിക്‌സില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇത്തവണ മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സിന്റെ അവസാന ഘട്ടം മുതല്‍ സേഖരിച്ചു തുടങ്ങിയതാണ് മൊബൈല്‍ ഫോണുകള്‍. 1621 നഗരങ്ങളില്‍ നിന്നുമായി ഏകദേശം 62 ലക്ഷത്തിലധികം മൊബൈല്‍ ഫോണുകള്‍ മെഡല്‍ നിര്‍മിക്കുന്നതിനായി ശേഖരിച്ചു.

മുന്‍പ് നടന്ന റിയോ ഒളിമ്പിക്‌സിലും ഇത്തരത്തില്‍ പാഴ്-വസ്തുക്കള്‍ ഉപയോഗിച്ച് മെഡല്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ഏകദേശം മുപ്പത് ശതമാനം മെഡലുകളാണ് അന്ന് ഇത്തരത്തില്‍ നിര്‍മിക്കാനായാത്. എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ അയ്യായിരം മെഡലുകളാണ് ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്.

Read more: ബ്രഷും പെയിന്റും ഉപയോഗിച്ച് കാന്‍വാസില്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന നായ: കൗതുക വിഡിയോ

ഇന്നാണ് 32-ാമത് ഒളിമ്പിക്‌സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം. മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങളും ടോക്യോയില്‍ എത്തിയിട്ടുണ്ട്. 18 ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നുണ്ട് ഇന്ത്യന്‍ താരങ്ങള്‍. മെഡല്‍ പ്രതീക്ഷ ഏറെയാണ് ഇന്ത്യയ്ക്കും. ഇന്ത്യയുടെ ഹോക്കി അമ്പെയ്ത്ത് ടീമുകളിലും പ്രതീക്ഷയുണ്ട്. മേരി കോം(ബോക്സിങ്), നീരജ് ചോപ്ര (ജാവലിന്‍), സൗരഭ് ചൗധരി (ഷൂട്ടിങ്) തുടങ്ങിയ നിരവധി താരങ്ങളിലും ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു.

Story highlights: Tokyo Olympics 2020 medals made from old phones