ടോക്യോയില്‍ ഇനി ഒളിമ്പിക്‌സ് പൂരം; മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യയും

Tokyo Olympics 2020

ഒളിമ്പിക്‌സ് ആവേശം അലയടിച്ചുതുടങ്ങിയിരിക്കുന്നു കായികലോകത്ത്. കൊവിഡ് 19 എന്ന മഹാമാരിയുടെ സാന്നിധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നതെങ്കിലും ആവേശത്തിരയിളക്കത്തിന് കുറവില്ല. ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം നാളെയാണ്. അതേസമയം ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്‌ബോള്‍ മത്സരത്തോടെ ഒളിമ്പിക്‌സിന്റെ ഗെയിംസ് ഇനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. 32-മത് ഒളിമ്പിക്‌സ് ആണ് ഇത്തവണത്തേത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കായികമേളയാണ് ഒളിമ്പിക്‌സ്. 2020-ല്‍ നടക്കേണ്ടതായിരുന്നു ടോക്യോ ഒളിമ്പിക്‌സ്. എന്നാല്‍ കൊവിഡ് മൂലം 2021-ലേക്ക് നീട്ടുകയാണ് ചെയ്തത്. കാണികളെ പ്രവേശിപ്പിക്കില്ലെങ്കിലും ലോകമെമ്പാടും ഒളിമ്പിക്‌സിന്റെ ആവേശം നിറഞ്ഞു തുടങ്ങിയിരിക്കുന്നു. നാളെ 4.30-നാണ് ഔദ്യോഗിക ഉദ്ഘാടനം.

Read more: ബ്രഷും പെയിന്റും ഉപയോഗിച്ച് കാന്‍വാസില്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന നായ: കൗതുക വിഡിയോ

മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങളും ടോക്യോയില്‍ എത്തിയിട്ടുണ്ട്. 18 ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നുണ്ട് ഇന്ത്യന്‍ താരങ്ങള്‍. മെഡല്‍ പ്രതീക്ഷ ഏറെയാണ് ഇന്ത്യയ്ക്കും. ഇന്ത്യയുടെ ഹോക്കി അമ്പെയ്ത്ത് ടീമുകളിലും പ്രതീക്ഷയുണ്ട്. മേരി കോം(ബോക്‌സിങ്), നീരജ് ചോപ്ര (ജാവലിന്‍), സൗരഭ് ചൗധരി (ഷൂട്ടിങ്) തുടങ്ങിയ നിരവധി താരങ്ങളിലും ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു.

Story highlights: Tokyo Olympics 2020