രാജ്യത്ത് സ്ഥിരീകരിച്ചത് 44,658 പുതിയ കൊവിഡ് കേസുകൾ, ഏറ്റവുമുയർന്ന പ്രതിദിന കണക്ക് കേരളത്തിൽ

new Covid cases

ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ 3,26,03,188 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം രോഗബധിതർ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 30,007 കേസുകളാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 52 ശതമാനവും കേരളത്തിലാണ്.

രാജ്യത്ത് 496 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 4,36,861 ആയി. 32,988 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,18,21,428. ആണ്.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്.

അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദേശവും ഉണ്ട്.

Story highlights: Covid updates In India