‘വെറുതെ ഒരു മനസുഖം’; ഗംഭീരമായി ചുവടുകള്‍വെച്ച് മീനൂട്ടി: വൈറല്‍ വിഡിയോ

Dance Performance Of Meenaks

നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും അഭിനയ മികവുകൊണ്ടും ചലച്ചിത്രലോകത്ത് ശ്രദ്ധേ നേടിയ താരമാണ് മീനാക്ഷി. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ അവതാരകയായെത്തിയപ്പോഴും മീനാക്ഷിക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

ഇടയ്ക്കിടെ വീട്ടുവിശേഷങ്ങളും മറ്റും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് മീനാക്ഷി പങ്കുവെച്ച ഒരു വിഡിയോ. ഹിറ്റ് ഗാനത്തിന് ഗംഭീരമായി ചുവടുകള്‍ വയ്ക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചത്. കുട്ടിത്താരത്തിന്റെ ഡാന്‍സ് പ്രകടനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ ആകര്‍ഷിക്കുന്നു.

Read more: 59-ാം വിവാഹ വാര്‍ഷികത്തില്‍ വിവാഹം പുനഃരാവിഷ്‌കരിച്ച ദമ്പതികള്‍; ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

‘വെറുതെ ഒരു മനസുഖം’ എന്ന രസകരമായ അടിക്കുറിപ്പും വിഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്നു. മനോഹരമായി നൃത്തം ചെയ്യുമ്പോഴും നിറപുഞ്ചിരിയുണ്ട് താരത്തിന്റെ മുഖത്ത്. നിരവധിപ്പേര്‍ മനോഹരമായ ഈ നൃത്തപ്രകടനത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നു.

Story highlights: Dance Performance Of Meenakshi Goes Viral In Social Media