ഇന്ത്യയിൽ 46,164 പുതിയ കേസുകൾ, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കേരളത്തിൽ

ഇന്ത്യയിൽ 46,164 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ 607 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4.36 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 32558530 ആയി ഉയർന്നു.

ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കേരളത്തിൽ നിന്നാണ്. 31,445 പേർക്കാണ് കേരളത്തിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. കേരളത്തിൽ എറണാകുളത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4048 കേസുകളാണ് ജില്ലയിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.

കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ 5031 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 216 പേർ മരിക്കുകയും ചെയ്തു.

Story highlights: Indias latest covid updates