സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

August 28, 2021
Kerala Sunday lockdown

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ നടപ്പിലാകുന്നത്. നാളത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്..

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ഇന്ന് ചര്‍ച്ച ചെയ്യും.

Read also:പ്രിയപ്പെട്ടവരെ മരണം കവർന്നു; വ്യത്യസ്തരീതിയിൽ സ്നേഹം പ്രകടിപ്പിച്ച് കർഷകൻ, വിഡിയോ

അതേസമയം കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 32,801 കൊവിഡ് കേസുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന് പുറമെ മരണനിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Story highlights: sunday lockdown to continue as covid cases rise in Kerala