ആഘോഷമേളവുമായി അജിത് നായകനാകുന്ന ‘വലിമയി’ലെ ആദ്യ ഗാനമെത്തി

ഏറെനാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനായ വലിമയ്. രണ്ടു വർഷത്തിലധികമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട്. ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവിടാതിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയിലെ യുവൻ ശങ്കർ രാജ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ സിംഗിൾ നിർമ്മാതാക്കൾ പുറത്തിറക്കി.

ഈ ഗാനത്തിനായി അജിത് ഏതാനും ഫ്രയിമുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ചിത്രം പ്രീ-ബിസിനസിൽ 200 കോടി നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. ചിത്രത്തിൽ അജിത്തിനൊപ്പം കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജോൺ എബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വലിമയ്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Story highlights-  ‘Valimai’ have released the first single