‘ട്വൽത്ത് മാൻ’ ചിത്രീകരണത്തിനായി മോഹൻലാൽ നാടുകാണിയിലേക്ക്- വിഡിയോ

‘ദൃശ്യം 2’ ഗംഭീര വിജയമായതോടെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. ട്വൽത്ത് മാൻ എന്ന മിസ്റ്ററി ത്രില്ലറാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്നത്. ഇടുക്കിയിലെ നാടുകാണിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ടീമിനൊപ്പം മോഹൻലാലും ചേർന്നിരിക്കുകയാണ്. ട്വൽത്ത് മാൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള മോഹൻലാലിൻറെ വരവും താരങ്ങൾ നൽകിയ സ്വീകരണവും വീഡിയോയിലൂടെ ശ്രദ്ധനേടുകയാണ്.

മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: കുരുന്നിന്റെ കള്ളത്തരം കൈയോടെ പിടിച്ച് അച്ഛന്‍; പിടിക്കപ്പെട്ടപ്പോള്‍ ആരേയും മയക്കുന്ന ഒരു ചിരിയും: വൈറല്‍ക്കാഴ്ച

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ പൂർത്തിയാക്കിയതിന് ശേഷമാണ് മോഹൻലാൽ ട്വൽത്ത് മാൻ ലൊക്കേഷനിലേക്ക് എത്തിയിരിക്കുന്നത്.

Story highlights- 12th man shooting started