രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ

new Covid cases

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാളും 8.5 ശതമാനം കുറവ് രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 3,30,27,621 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് 219 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ ആകെ മരണം 4,40,752 ആയി.

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 97.44 ശതമാനമാണ്. 43903 പേരാണ് ഇന്നത്തെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് രോഗമുക്തരായത്. ഇതോടെ 3,21,81,995 പേർ രാജ്യത്ത് കൊവിഡ് മുക്തരായി. നിലവിൽ 4,04,874 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

Read also; അധ്യാപക ദിനത്തില്‍ ഭവനരഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് വീട്; മാതൃകയാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍

കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 26,701 പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 21,496 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Story highlights: 38,948 new covid cases in India