‘ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നവൾ, എല്ലാവർക്കും അത് അറിയാം’- അനിയത്തിക്ക് പിറന്നാൾ ആശംസിച്ച് അഹാന

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ചലച്ചിത്ര താരം അഹാന കൃഷ്ണകുമാർ. ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ സംഗീതവും നൃത്തവുമൊക്കെയായി സജീവമായിരുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് അഹാന ഇപ്പോൾ. അഹാനയെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സഹോദരിമാരും. ഇപ്പോഴിതാ, ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് അഹാന.

അഹാനയുടെ വാക്കുകൾ;

‘എന്റെ ഹൃദയമിടിപ്പിന് 16-ാം ജന്മദിനാശംസകൾ! ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നവൾ, എല്ലാവർക്കും അത് അറിയാം. നീ എന്റെ പാവയാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ കംഫർട്ട് അങ്ങനെ പലതും. നീ എന്നെ വളരെയധികം ചിരിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്നു.. എനിക്ക് ഉറപ്പായും അറിയാം, നീ ഒരു പ്രത്യേക വ്യക്തിയാണെന്ന്, എപ്പോഴും അങ്ങനെതന്നെ ആയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്തുതന്നെയായാലും നിനക്ക് ഞാനുണ്ട്. ജന്മദിനാശംസകൾ.’

Read More: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട നിവര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്….!

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്. അഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ സഹോദരിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും അഭിനയ ലോകത്തേക്ക് എത്തിയിരുന്നു.

Story highlights- ahaana krishna about sister