വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു; അജിത് കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം

Ajith to team up with Valimai team once again

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് തല അജിത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് അജിത്തിന് ആരാധകര്‍ ഏറെ. താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം.

ബോണി കപൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിര്‍മാതാവ് ബോണി കപൂര്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്തിനെ നായകനാക്കി എച്ച് വിനോദിന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രംകൂടി വരുമെന്ന് പറഞ്ഞത്. അജിത്തിന്റെ കരിയറിലെ 61-ാമത്തെ ചിത്രമായിരിക്കും ഇത്.

Read more: പാട്ടുകള്‍ പാടി ഗിന്നസ് നേട്ടം കൊയ്ത് ദുബായിലെ മലയാളി വിദ്യാര്‍ത്ഥിനി

അതേസമയം ബോളിവുഡ് താരം ജോണ്‍ എബ്രഹാമും വലിമൈയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വലിമൈ എന്ന ചിത്രത്തിനുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നു.

Story highlights: Ajith to team up with Valimai team once again