ഏഴുവർഷങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന ചിത്രം- ‘വോയിസ് ഓഫ് സത്യനാഥൻ’

മലയാളികൾക്ക് പൊട്ടിച്ചിരിക്കാൻ ഒട്ടേറെ സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് റാഫി- ദിലീപ് എന്നിവരുടേത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം തുടങ്ങിയ നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച ഇരുവരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കോമഡി ചിത്രവുമായാണ് ഇരുവരും എത്തുന്നത്.

വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിലീപാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഗൗരവമുള്ള വിഷയം നർമ്മത്തിന്റെ മേമ്പൊടിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇരുവരുടെയും ശ്രമം. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ വീണ നന്ദകുമാർ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Read More: ഹിറ്റ് ഗാനത്തിന് താളമിട്ട് പൃഥ്വിരാജ്- വിഡിയോ പങ്കുവെച്ച് സുപ്രിയ

ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ഒക്ടോബർ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. പാലക്കാട്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് പദ്ധതി.

Story highlights- Dileep to star in Rafi’s ‘Voice of Sathyanadhan’