മാരി സെൽവരാജ് ചിത്രത്തിലേക്ക് ഫഹദ് ഫാസിലിന് ക്ഷണം

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജും ഉദയനിധി സ്റ്റാലിനും പുതിയ ചിത്രത്തിനായി ഒന്നിക്കുകയാണ്. ചിത്രത്തിനെ സംബന്ധിച്ച ഒരു നിർണായക റിപ്പോർട്ട് ഇപ്പോൾ ശ്രദ്ധനേടുകയാണ്. മലയാളത്തിന്റെ പ്രിയനടനെ ചിത്രത്തിൽ അഭിനയിക്കാനായി മാറി സെൽവരാജ് ക്ഷണിച്ചിരിക്കുകയാണ്.

മലയാളത്തിൽ ഒട്ടേറെ വിജയങ്ങൾ കൈവരിച്ച ഫഹദ് ഫാസിൽ ഇപ്പോൾ ഒന്നിലധികം അന്യഭാഷാ ചിത്രങ്ങളിൽ ഭാഗമാകുന്ന തിരക്കിലാണ്. കമൽ ഹാസൻ നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം വേഷമിട്ടുകൊണ്ട് തമിഴകത്തേക്കും ചുവടുവയ്ക്കുകയാണ് താരം. അതിനൊപ്പം, അല്ലു അർജുൻ നായകനാകുന്ന പുഷ്പയിൽ വില്ലനായി എത്തി തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ്.

Read More: വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു; അജിത് കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം

അതിനോടൊപ്പമാണ് മാരി സെൽവരാജ്- ഉദയനിധി സ്‌റ്റാലിൻ ചിത്രത്തിലും ഫഹദ് വേഷമിടാൻ ഒരുങ്ങുന്നത്.ചിത്രത്തിന്റെ ചർച്ചകൾ നടന്നെകിലും ഫഹദ് ഫാസിൽ അഭിനയിക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമായിട്ടില്ല. നിലവിൽ പൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന ‘ആർട്ടിക്കിൾ 15’ ന്റെ തമിഴ് റീമേക്കിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഉദയനിധി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Story highlights- Fahadh Faasil in Udhayanidhi Stalin’s film?