‘കൺജറിംഗ്’ സിനിമയ്ക്ക് പ്രചോദനമായ പ്രേതഭവനം വിൽപ്പനയ്ക്ക്- വൻതുക മുടക്കി സ്വന്തമാക്കാൻ ആളുകൾ

September 29, 2021

ലോക സിനിമാപ്രേമികളെ ഒന്നടങ്കം ഭയപ്പെടുത്തിയ ചിത്രമായിരുന്നു ‘ദി കൺജറിംഗ്’. 2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ആധാരമായത് റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഫാം ഹൗസ് ആയിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷവും മുമ്പുമെല്ലാം ഈ ഫാം ഹൗസും വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ, ഈ പ്രേതഭവനം വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്.

1.2 മില്യൺ ഡോളറിനാണ് വീട് വിൽക്കാൻ ഒരുങ്ങുന്നത്. ബറിൾവില്ലിലെ 8.5 ഏക്കറിൽ 3,109 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് അമേരിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പ്രേതഭവനങ്ങളിൽ ഒന്നാണ്. 1800 കളിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബത്‌ഷെബ ഷെർമാന്റെ സാന്നിധ്യം ഈ വീടിനെ വേട്ടയാടുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല, എണ്ണമറ്റ ഒട്ടേറെ സംഭവങ്ങൾ ഈ വീടുമായി ബന്ധപ്പെട്ട് നടന്നിട്ടുമുണ്ട്.

Read More: ഇന്ന് ലോക ഹൃദയദിനം; ഹൃദയ സംരക്ഷണത്തിന് ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

‘ദി കൺജറിംഗ്’ ഈ വീട്ടിൽ ചിത്രീകരിച്ചിട്ടില്ലെങ്കിലും, 1970 കളിൽ താമസിച്ചിരുന്ന പെറോൺ കുടുംബത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ഈ ഫാം ഹൗസ് 2019ൽ 439,000 ഡോളറിന് ജെന്നിഫർ – കോറി ഹെൻസൻ എന്നീ ദമ്പതികൾ വാങ്ങി. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് ഇവർ മുറികളും വാടകയ്ക്ക് നൽകി. വീട് നോക്കിനടത്തുന്നവർ ഒട്ടേറെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. പ്രേതഭവനം എന്ന നിലയിൽ എത്തുന്ന ടൂറിസ്റ്റുകൾ നല്ലൊരു വരുമാനവുമാണ് ഈ വീടിന്. ഉടമകളുടെ മകൾ മാഡിസണും അവിടെ അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Story highlights- farmhouse that inspired ‘The Conjuring’ is being sold