ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

Flowers Star Magic Bloopers

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. ആവേശം നിറയ്ക്കുന്ന ഗെയിമുകളും താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും വേഷപ്പകര്‍ച്ചകളും എല്ലാമാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും അതിഗംഭീരമായ ദൃശ്യ വിരുന്നാണ്. സ്റ്റാര്‍ മാജിക് പവേര്‍ഡ് ബൈ ജയസൂര്യ എന്ന സ്‌പെഷ്യല്‍ പ്രോഗ്രാം ഉത്രാട ദിനത്തില്‍ റേറ്റിങ്ങിലും ഒന്നാമതെത്തി. ഓണത്തോട് അനുബന്ധിച്ചുള്ള ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ ചില അണിയറക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Read more: തെരുവിലിരുന്ന് പഠിച്ച അസ്മയ്ക്ക് ഒടുവില്‍ വീടൊരുങ്ങി

ഷൂട്ടിങ്ങിനിടെയുള്ള ചില രസകരമായ അണിയറക്കാഴ്ചകള്‍ കോര്‍ത്തിണക്കി തയാറാക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ്. ഇടവേളകളില്‍ ഉറങ്ങുന്ന താരക്കൂട്ടങ്ങളെ വിഡിയോയില്‍ കാണാം. എന്തായാലും ഓരോ ദിവസവും വ്യത്യസ്തമായ ആസ്വാദന വിരുന്ന് പ്രേക്ഷകര്‍ക്കായി സമ്മാനിയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പരിപാടി.

Story highlights: Flowers Star Magic Bloopers