‘ഒരു മനോഹരമായ യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തി’- ‘ഹൃദയം’ പൂർത്തിയാക്കിയതായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ അവസാന ഘട്ടത്തിലേക്ക് . ഓഡിയോ മാസ്റ്ററിംഗ് പൂർത്തിയാക്കി ചിത്രം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. സംവിധായകനായ വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം അവസാന ഘട്ടത്തിലാണ് എന്ന് അറിയിക്കുകയായിരുന്നു.

‘ഒരു മനോഹരമായ യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തി!! ഹൃദയം ഓഡിയോ മാസ്റ്ററിംഗ് പൂർത്തിയായി … നിങ്ങൾ സ്ക്രീനിൽ കാണുന്ന രീതിയിലേക്ക് രണ്ട് വർഷത്തെ ജോലി അവസാനിക്കുന്നു… ഞങ്ങൾ പശ്ചാത്തല സംഗീതവും പൂർത്തിയാക്കി, സൗണ്ട് ഡിസൈൻ അവസാന ഘട്ടത്തിലാണ്. അടുത്ത മാസത്തോടെ, ശേഷിക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കി കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്നതുവരെ കാത്തിരിക്കാമെന്ന് പ്രതീക്ഷിക്കുന്നു .. സ്വപ്നം എപ്പോഴും ഒരു തിയേറ്റർ റിലീസായിരുന്നു … ശരിയായ സമയത്തിനായി ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും…’- വിനീത് ശ്രീനിവാസൻ കുറിക്കുന്നു.

Read More: ‘അതാണ്‌ സിനിമ.. ചില സമയം നമ്മള് സ്വപ്നം കാണുന്നതിന്റെ ഇരട്ടി തരും’- അനീഷ് ജി മേനോൻ

അതേസമയം, ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓഡിയോ കാസറ്റുകൾ തിരികെ കൊണ്ടുവരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

Story highlights- hridayam movie post production works