രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 28,326 പേര്‍ക്ക്; 260 മരണവും

September 26, 2021
Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. മുന്‍ ദിവസത്തേക്കാളും 4.3 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍.

Read more: ഗ്രീന്‍പീസില്‍ മായമുണ്ടോ എന്ന് കണ്ടെത്താം ഈ മാര്‍ഗത്തിലൂടെ: വിഡിയോ

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,03,476 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്താകെ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ 0.90 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 26,032 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. രാജ്യത്താകെ ഇതുവരെ 3,29,02,351 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. 97.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 260 കൊവിഡ് മരണങ്ങളും ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 4,46,918 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.

Story highlights: India records 28,326 fresh COVID-19 cases in last 24 hours