‘ഇപ്പൊ വല്ലതും പറഞ്ഞാൽ പ്രേമമാണെന്ന് പറഞ്ഞ് കേറിയൊട്ടും’; റീൽസിൽ തിളങ്ങി ഇന്ദ്രൻസ്

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അഭിനയമികവുകൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവുമായാണ് ഇന്ദ്രൻസ് അവസാനം സിനിമ ആസ്വാദകരിലേക്ക് എത്തിയത്. വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിന്റെ ഒരു റീൽസാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്തുന്നത്. ചലച്ചിത്രതാരം സുരഭി ലക്ഷ്മിയാണ് ഇൻസ്റ്റഗ്രാമിലൂടെ റീൽസ് പങ്കുവെച്ചിരിക്കുന്നത്.

‘ഇയാളുടെ ഹൃദയം കല്ലാണോ’ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു സിനിമയിലെ ഡയലോഗാണ് ഇന്ദ്രൻസും സുരഭിയും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിഡിയോയിൽ ഇന്ദ്രൻസ് അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Read also: ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍’…അടിപൊളി പാട്ടിന് ചുവടുവെച്ച് ടിജി രവി, വിഡിയോ

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്.

Story highlights: Indrans Reels goes viral