മുംബൈ ബീച്ച് വൃത്തിയാക്കി ജാക്വിലിൻ; കൈയടിയോടെ ആരാധകർ

ബോളിവുഡ് താരങ്ങൾ എപ്പോഴും മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് വ്യത്യസ്തമായ പ്രവർത്തികളിലൂടെയാണ്. കൊവിഡ് കാലത്താണ് ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ താരങ്ങൾ ശ്രദ്ധേയരായത്. ഇപ്പോഴിതാ നടി ജാക്വിലിൻ ഫെർണാണ്ടസ് ആണ് ബീച്ച് വൃത്തിയാക്കിയതിലൂടെ കൈയടി നേടുന്നത്. ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ബീച്ച് വൃത്തിയാക്കിയത്.

Read More: ‘ഏനിതൊന്നും അറിഞ്ഞതേയില്ല…’; രണ്ടര വയസ്സില്‍ മിയക്കുട്ടി പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

ഫൗണ്ടേഷന്റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്. പ്ലാസ്റ്റിക്കും മറ്റ് മലിനീകരണങ്ങളും നിറഞ്ഞ തീരത്തിന്റെ ഒരു ഹ്രസ്വ വിഡിയോ ക്ലിപ്പിനൊപ്പം ടീമിനൊപ്പമുള്ള ക്ലീനിംഗ് ചിത്രമാണ് നടി പങ്കുവെച്ചത്.മുൻപും ഇതുപോലുള്ള പ്രവർത്തികളിലൂടെയാണ് ജാക്വിലിൻ ശ്രദ്ധനേടിയത് . അടുത്തിടെ, തെരുവുകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ നടി മുന്നിട്ടിറങ്ങിയിരുന്നു. ഷൂട്ടിങ്ങിനു പോകുന്നതിനിടയിലാണ് വഴിയരികിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ടതും കാർ നിർത്തി ഇറങ്ങി സഹായങ്ങൾ നൽകിയത്. അതേസമയം, ജാക്വിലിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ഭൂത് പോലീസിൽ ആണ്.

Story highlights- Jacqueline Fernandez cleans up Mumbai beach