നിഖില വിമലിനൊപ്പം മാത്യുവും നസ്ലിനും; ‘ജോ&ജോ’ ചിത്രീകരണം ആരംഭിച്ചു

നിഖില വിമൽ, നസ്ലിൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോ&ജോ’. സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആന്റണി, സ്‌മിനു സിജോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷായാണ് നിർവഹിക്കുന്നത്. ചമന്‍ ചാക്കോ എഡിററിംഗും നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

Read More: ‘നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു’- പ്രിയ നായികയ്‌ക്കൊപ്പം രസകരമായ ഓർമ്മയുമായി ലെന

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് നസ്ലിനും മാത്യു തോമസും. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോ& ജോ.  ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തി വേഷത്തിൽ എത്തിയ നിഖില ‘ലവ്24 *7’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയായിരുന്നു. നായികയായി അരങ്ങേറിയ ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തിരുന്നു നിഖില. പിന്നീട് തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറിയ നടി ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ എത്തി. വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് നിഖില. പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- Jo&Jo Movie shooting started