‘എന്റെ പാത്തുവിന്റെ ഡാൻസ്’- വിഡിയോ പങ്കുവെച്ച് ജോജു ജോർജ്

വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും മൂന്നു വർഷങ്ങൾക്ക് മുൻപാണ് നടനായി ശ്രദ്ധനേടിയത്. ജോസഫ് എന്ന ഒറ്റ ചിത്രം മതി ജോജുവിനെ എന്നും മലയാളികൾ ഓർക്കാൻ. ഇപ്പോൾ മുൻനിര നായകന്മാർക്കൊപ്പം ജോജുവും ഉണ്ട്. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് ജോജു ജോർജ്.

മക്കളുടെ വിശേഷങ്ങളാണ് ജോജു ജോർജ് പതിവായി പങ്കുവയ്ക്കാറുള്ളത്. മൂന്നുമക്കളാണ് ജോജുവിന്‌. ഇരട്ടകളായ മൂത്ത കുട്ടികളുടെ പിറന്നാൾ ആഘോഷമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇരട്ടകളിൽ ഒരാളായ  മകൾ പാത്തു നല്ലൊരു ഗായിക കൂടിയാണ്. പാത്തുവിനൊപ്പം പാടുന്ന വീഡിയോകൾ ജോജു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റാഗ്രാമിലാണ് ജോജു മകളുടെ നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക;

https://www.instagram.com/reel/CUFQnVgJRjL/?utm_source=ig_web_copy_link

Read More: ‘സായി പല്ലവി ആ വേഷം നിരസിച്ചതിന് നന്ദി’; രസകരമായ കാരണം പറഞ്ഞ് ചിരഞ്ജീവി

കണ്ണാടിയിൽ നോക്കി നൃത്തം ചെയ്യുന്ന മകൾക്കൊപ്പം വിഡിയോ പകർത്തിക്കൊണ്ട് ജോജുവും ഉണ്ട്. അതേസമയം, അപ്പു, പാത്തു എന്നിവർക്ക് പുറമെ പാപ്പു എന്ന് വിളിക്കുന്ന ഇവാൻ എന്ന മകനുമുണ്ട് ജോജുവിന്‌. മക്കളുടെ വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Story highlights- joju george sharing daughter pathu’s dance