ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നവംബറിൽ തുറന്നേക്കും

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതിന്റെ ഭാഗമായി നവംബറിൽ സ്‌കൂളുകൾ തുറക്കാൻ നിർദേശം. ഒന്നരവർഷത്തിന് ശേഷമാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനമായത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിന് ശേഷമാണ് തീരുമാനം. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താനാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം. അതുകൊണ്ടുതന്നെ നവംബറിലേക്ക് സ്‌കൂളുകൾ തുറക്കാൻ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തീരുമാനം.

Story highlights- kerala school reopening