അരമണിക്കൂര്‍ക്കൊണ്ട് എഴുതിയ കൊല്ലം സുധിയുടെ പാരടി പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

Kollam Sudhi Viral Song

ശരത്താണു സന്ധ്യാ വഴീല്‍ വന്നു നില്‍പ്പൂ
മണര്‍ക്കാട് നിന്നും കടം വാങ്ങി വന്നൂ…. സമൂഹമാധ്യങ്ങളിലെ വൈറല്‍ ഗാനങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ പാട്ട്. ലോകമലാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സൂപ്പര്‍ പവര്‍ (സ്റ്റാര്‍ മാജിക്) വേദിയിലാണ് ഈ ഗംഭീരമായ പാട്ട് പിറന്നത്.

അതുല്യ കലാകാരന്‍ കൊല്ലം സുധിയാണ് രസകരമായ പാട്ടിന് പിന്നില്‍. വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ ഈ പാട്ട് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. അരമണിക്കൂറുകൊണ്ടാണ് ഈ പാരടിഗാനം കൊല്ലം സുധി തയാറാക്കിയത് എന്നതും കൗതുകം നിറയ്ക്കുന്നു.

Read more: ഹാർമോണിയത്തിന്റെ അകമ്പടിയിൽ ‘ബെല്ലാ ചാവോ’യ്ക്ക് ഒറിജിനലിനെ വെല്ലുന്ന ഗുജറാത്തി വേർഷൻ- വൈറൽ വിഡിയോ

ശരത്കാല സന്ധ്യാ കുളിര്‍ തൂകി നിന്നൂ
മലര്‍ക്കാവിലെങ്ങോ കുയില്‍ പാടി വന്നൂ… എന്ന മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഗാനത്തിന് കൊല്ലം സുധി പാരടി വേര്‍ഷന്‍ ഒരുക്കുകയായിരുന്നു. എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ് ആണ്. എന്തായാലും ഈ ഹിറ്റ് ഗാനത്തിന് കൊല്ലം സുധി ഒരുക്കിയ രസകിന്‍ പാരടി വേര്‍ഷനും ഹിറ്റായി മാറിയിരിക്കുകയാണ്.

Story highlights: Kollam Sudhi Viral Song On Flowers Star Magic Super Power