‘നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു’- പ്രിയ നായികയ്‌ക്കൊപ്പം രസകരമായ ഓർമ്മയുമായി ലെന

സിനിമാലോകത്തെ പ്രിയതാരങ്ങളിൽ ഒരാളാണ് ലെന. മ്യൂസിക് ആൽബങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ലെന നായികയായും സഹനടിയായും വിസ്മയിപ്പിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രത്തിൽ എക്കാലത്തെയും പ്രിയനായിക നദിയ മൊയ്തുവിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി.

മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവ്വത്തിന്റെ ഷൂട്ടിങ്ങിലാണ് ലെന. ഈ ചിത്രത്തിൽ നടി നദിയ മൊയ്തുവും പ്രദാന വേഷത്തിൽ എത്തുന്നുണ്ട്. നദിയ മൊയ്തുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ലെന കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

‘നദിയ മാം,മോഹൻലാൽ എന്നിവർ അഭിനയിച്ച ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ചിത്രത്തിലെ എക്സ് റേ വിഷൻ സൺഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. മനോഹരിയായ നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. . ഈ ഊഷ്മളമായ രാജ്ഞിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പറയുന്ന രംഗം നിങ്ങൾ ഓർക്കുന്നുണ്ടോ?’- നദിയ കുറിക്കുന്നു.

ലെനയുടെ പോസ്റ്റ് കാണാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://www.instagram.com/p/CUMHiIWhlB_/?utm_source=ig_web_copy_link

Read More: ‘വാൽകണ്ണെഴുതിയ മകരനിലാവിൽ..’- ലാസ്യഭാവങ്ങളിൽ അനു സിതാര

1984 -ൽ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലൂടെയാണ് നദിയ സിനിമയിലേക്ക് എത്തിയത്. സിനിമയിലെ ആ സൺഗ്ലാസ് രംഗം ഇന്നും പ്രേക്ഷകർക്ക് മറക്കാനായിട്ടില്ല. അതേസമയം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവ്വം’.

Story highlights- lena about nadiya moithu