പെണ്‍ മനസ്സുകളോട് ഇഴചേര്‍ത്ത് ഒരുക്കിയ ഹ്രസ്വചിത്രം; ശ്രദ്ധ നേടി ‘ലൈഫ് ഓണ്‍ ദ് റോക്‌സ്’

LIFE ON THE ROCKS-Malayalam short film

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രേയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം.

ശ്രദ്ധ ആകര്‍ഷിക്കുകയാണ് ലൈഫ് ഓണ്‍ ദ് റോക്‌സ് എന്ന ഹ്രസ്വചിത്രം. 20 മിനിറ്റാണ് ഷോര്‍ട് ഫിലിമിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഈ കുറഞ്ഞ സമയംകൊണ്ടുതന്നെ ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട് ലൈഫ് ഓണ് ദ് റോക്‌സ്. പ്രമേയത്തിലും ദൃശ്യാവിഷ്‌കാരത്തിലുമെല്ലാം ഏറെ മികച്ചു നില്‍ക്കുന്ന ഹ്രസ്വചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലൈഫ് ഓണ്‍ റോക്‌സിന് ലഭിയ്ക്കുന്നതും.

പച്ചയായ ജീവിത യാഥാര്‍ത്യങ്ങളെ അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കാതെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ ഹ്രസ്വചിത്രത്തില്‍. ഓരോ കഥാപാത്രങ്ങളുടേയും അഭിനയ മികവും ശ്രദ്ധേയമാണ്. പെണ്‍ ഇഷ്ടങ്ങളെയും പെണ്‍ജീവിതങ്ങളേയും പെണ്‍മനസ്സുകളേയുമെല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. നിസ്സാരമായി നാം കാണുന്ന പല കാര്യത്തിനും ജീവിതത്തിലുള്ള സ്ഥാനം ചെറുതല്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ലൈഫ് ഓണ്‍ ദ് റോക്‌സ്.

Read more: മുപ്പതിനായിരത്തിലും അധികം വിലയുള്ള മുന്തിരിക്കുല; രുചിയിലും കേമന്‍

ശ്രീജേഷ് പ്രഭാത് ആണ് ലൈഫ് ഓണ്‍ ദ് റോക്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹക്കീം ഷാജഹാന്‍, വിഷ്ണു അഗസ്ത്യ, നീതു നടുവത്തേറ്റ്, ഹൃഷികേശ് അനില്‍കുമാര്‍, സനൂപ് പടവീടന്‍ എന്നിവര്‍ ലൈഫ് ഓണ്‍ ദ് റോക്‌സില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്‍ ശ്രീജേഷ് പ്രഭാത് ആണ് ഹ്രസ്വചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. വിമല്‍ ടി കെ, അശ്വിന്‍ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ധനേഷ് മോഹന്‍, രതിന്‍ രാധാകൃഷ്ണന്‍, വിനു ഉദയ്, നിഖില്‍ വര്‍മ, അനന്ദു ചക്രവര്‍ത്തി, അരുണ്‍ ശങ്കര്‍, മോനിഷ മോഹന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Story highlights: LIFE ON THE ROCKS-Malayalam short film