സായി പല്ലവിയുടെ നൃത്ത വൈഭവവുമായി ‘ലവ് സ്റ്റോറി’, ഒപ്പം നാഗചൈതന്യയും- ട്രെയ്‌ലർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായ നാഗ ചൈതന്യയും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്‌ലർ എത്തി. സെപ്റ്റംബർ 24ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ള തയ്യാറെടുപ്പിലാണ് ‘ലവ് സ്റ്റോറി’.

അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Read More: നിത്യ ദാസിനും മകൾക്കുമൊപ്പം നൃത്തവുമായി നവ്യ നായർ- വിഡിയോ

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരങ്ങളാണ് സായി പല്ലവിയും നാഗചൈതന്യയും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രമായി വന്ന് മലയാളി മനസുകളിൽ ശ്രദ്ധ നേടിയ താരമാണ് സായി പല്ലവി.

Story highlights- love story movie trailer