നിത്യ ദാസിനും മകൾക്കുമൊപ്പം നൃത്തവുമായി നവ്യ നായർ- വിഡിയോ

മലയാളികളുടെ പ്രിയ നായികമാരാണ് നവ്യ നായരും നിത്യ ദാസും. ഇരുവരും സിനിമയ്ക്ക് അപ്പുറവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ, നിത്യ ദാസിനും മകൾക്കുമൊപ്പം നവ്യ നായർ നൃത്തം ചെയ്യുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്.

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ ഇരുവരും അതിഥികളായി എത്തിയപ്പോഴുള്ള നൃത്ത വിഡിയോയാണ് നിത്യ ദാസ് പങ്കുവെച്ചിരിക്കുന്നത്.  ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. മകൾക്കൊപ്പമുള്ള നൃത്ത വിഡിയോകൾ നടി പതിവായി പങ്കുവയ്ക്കാറുണ്ട്.

സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്. അതേസമയം, മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമകളുമായി വീണ്ടും സിനിമയിൽ സജീവമാകുകയാണ് നവ്യ നായർ. അതിനൊപ്പം ടെലിവിഷൻ പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് നവ്യ പതിവായി പങ്കെടുക്കാറുള്ളത്.

Story highlights- navya nair and nitya das