‘കാതൽ മന്നനാ..’- വീണ്ടും നൃത്തവുമായി നിത്യ ദാസും മകളും

ഒരുസമയത്ത് മലയാള സിനിമയുടെ സജീവസാന്നിധ്യമായിരുന്നു നിത്യ ദാസ്. സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയും മകളും ചേർന്ന് കളിച്ച ഒരു നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ ‘കാതൽ മന്നനാ..’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. അടുത്തിടെ സ്റ്റാർ മാജിക് വേദിയിലും അമ്മയും മകളും നൃത്തവുമായി എത്തിയിരുന്നു. അതേസമയം, പറക്കും തളികയിലെ ബസന്തിയെ മലയാള സിനിമ പ്രേമികൾക്ക് മറക്കാനാകില്ല. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്.

Read More: നിങ്ങൾ ശരിക്കും അന്ധനാണോ?- ത്രില്ലടിപ്പിക്കാൻ ഭ്രമം എത്തുന്നു- വിഡിയോ

സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

Story highlights- nithya das and daughter dance