കൊവിഡ് ഭേദമായതിന് ശേഷം രൂക്ഷമാകുന്ന മുടി കൊഴിച്ചിൽ; കാരണങ്ങളും പ്രതിവിധിയും

September 16, 2021

വിവിധ ശാരീരിക പ്രശ്നങ്ങളാണ് കൊവിഡ് ഭേദമായതിന് ശേഷം പലരും നേരിടുന്നത്. ശ്വാസ തടസം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്, മുതലായവയാണ്‌ പ്രധാന ശാരീരിക പ്രതിസന്ധികൾ. എന്നാൽ, പലരുടെയും ആത്മവിശ്വാസം തകർക്കുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കൊവിഡ് ഭേദമായതിനു ശേഷം മുടികൊഴിച്ചിൽ രൂക്ഷമാകുന്നവർ ധാരാളമാണ്.

സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ദിവസേന 100 മുടിവരെ പൊഴിയാം. എന്നാൽ കൊവിഡ് ഭേദമായതിന് ശേഷം മുടി പൊഴിയുന്നതിന്റെ അളവ് 300- 400 വരെയാണ്. ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിനെ ടെലോജൻ എഫ്ലുവിയം എന്നാണ് പറയുന്നത്. പനിയോ മറ്റ് അസുഖങ്ങളോ വരുമ്പോഴാണ് ഇങ്ങനെ അമിതമായി മുടി പൊഴിയുന്നത്.

പനി പിടിപെട്ട് രണ്ട് മൂന്ന് മാസങ്ങൾ വരെ ഈ മുടികൊഴിച്ചിൽ തുടരും. മുടി കഴുകുമ്പോഴോ ബ്രഷ് ചെയ്യുമ്പോഴോ കൈ നിറയെ മുടി കിട്ടിയെന്നു വരാം. ഈ മുടി കൊഴിച്ചിൽ ചിലപ്പോൾ ആറ് മുതൽ ഒമ്പത് മാസം വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം മുടി സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യും.

സമ്മർദ്ദം, കൊവിഡ് മൂലമുള്ള നീർവീക്കം, പോഷക കുറവ് എന്നിവയെല്ലാം മുടികൊഴിച്ചിൽ രൂക്ഷമാക്കും. അതോടൊപ്പം വൈറ്റമിൻ ഡി, ബി 12 എന്നിവയുടെ അഭാവവും മുടി കൊഴിച്ചിൽ ശക്തമാക്കും. പൊതുവെ ഒരു സമയത്തിന് ശേഷം ഈ മുടികൊഴിച്ചിൽ നിലയ്ക്കുകയും സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്യും. എന്നാൽ, ചുരുക്കം ചിലരിൽ മാത്രമാണ് വീണ്ടും മുടി വളർച്ച എന്നത് അസാധ്യമാകുന്നത്.

Read More: ‘സംതൃപ്‌തികരമായ ഒരു യാത്ര’- ‘സല്യൂട്ട്’ ടീമിനെ കുറിച്ച് ജേക്സ് ബിജോയ്

അതേസമയം, അസഹ്യമായി തന്നെ മുടികൊഴിച്ചിൽ തുടർന്നാൽ, മറ്റു മാർഗങ്ങൾ തേടാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം സവാളയുടെ നീര് തലയോട്ടിയിൽ പുരട്ടുന്നത് ഉത്തമമാണ്. ഒരു സവാള അരച്ച് അതിന്റെ ജ്യൂസ് വേർതിരിച്ചെടുക്കുക. ശേഷം ഒരു കോട്ടൺ ബോളിന്റെ സഹായത്തോടെ തലയോട്ടിയിൽ പുരട്ടുക. ഇത് കുറച്ച് നേരം തലയിൽ സൂക്ഷിക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇതാണ് റഏറ്റവും ഫലപ്രദമായ മാർഗം.

Story highlights- post covid hair fall preventing tips