എം ടി യുടെ കഥകളിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം; പ്രിയദർശൻ ചിത്രത്തിൽ നായകനായി ബിജു മേനോൻ

പ്രിയദർശന്റെ സംവിധാനത്തിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രത്തിലൊന്നാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് പ്രിയദർശൻ ബിജു മേനോനെ നായകനാക്കി ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പട്ടാമ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

പത്തുചിത്രങ്ങളാണ് ഈ ആന്തോളജി സിനിമയിൽ ഉണ്ടാകുക. എല്ലാം എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി തന്നെയുള്ളതാണ്. എം ടിയുടെ തിരക്കഥയിൽ സിനിമയെടുക്കുന്നുവെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നെങ്കിലും ഏതാണ് കഥ എന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിട്ടില്ല.

read More: അന്നത്തെ ആ യുവാവാണ് ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍; ‘യൂത്തിന്‍പറ്റം’ ചിത്രവുമായി താരം

ആന്തോളജി ചിത്രത്തിൽ സന്തോഷ് ശിവനും ഒരു ഭാഗം ഒരുക്കുന്നുണ്ട്. നടി പാർവതിയെ നായികയാക്കി ശ്യാമപ്രസാദും ഒരു ചിത്രമൊരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ന്യൂസ് വാല്യൂ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അണിയറയിൽ ഒരുങ്ങുന്ന ഈ ആന്തോളജി ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്.

Story highlights- priyadarshan and biju menon film shooting started