അന്നത്തെ ആ യുവാവാണ് ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍; ‘യൂത്തിന്‍പറ്റം’ ചിത്രവുമായി താരം

Ramesh Pisharody college life photo with friends

ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പഴയകാല ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേഷ് പിഷാരടിയും ഇടയ്ക്കിടെ പഴയകാല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അദ്ദേഹം പങ്കുവെച്ച കലാലയ കാലഘട്ടത്തിലെ ഒരു ഗ്രൂപ്പ് ഫോട്ടോ ആണ്. എന്തിലും ഏതിലും അല്‍പം നര്‍മരസം ചേര്‍ത്ത് പറയുന്ന രമേഷ് പിഷാരടിയുടെ പോസ്റ്റുകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധ ആകര്‍ഷിക്കാറുള്ളതും.

പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളേക്കാള്‍ അധികമായി ശ്രദ്ധ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ ക്യാപ്ഷനുകളാണ്. ഏറെ രസകരങ്ങളായ അടിക്കുറിപ്പുകളാണ് മിക്കപ്പോഴും താരം ചിത്രങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കാറുള്ളത്. പുതിയതായി പങ്കുവെച്ച ഫോട്ടോയിലും ഈ പതിവ് താരം തെറ്റിച്ചിട്ടില്ല. ‘യൂത്തിന്‍പറ്റം’ എന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

Read more: പത്രത്താളുകളും തെങ്ങോലകളും ഉപയോഗിച്ച് തയാറാക്കിയ വസ്ത്രങ്ങള്‍; ഫാഷന്‍ലോകത്ത് താരമായി കൊച്ചുമിടുക്കി

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008ല്‍ തീയറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

താരം നായക കഥാപാത്രമായെത്തുന്ന നോ വേ ഔട്ട് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നവാഗതനായ നിധിന്‍ ദേവീദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് നോ വേ ഔട്ട്.

Story highlights: Ramesh Pisharody college life photo with friends