മോഹൻലാലിനൊപ്പമുള്ള ഫോട്ടോയെക്കാൾ കൂടുതൽ മലയാളിക്ക് എന്താണ് വേണ്ടത്? ഉത്തരം സൈജു കുറുപ്പ് പറയും

മലയാള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ. മോഹൻലാലിന് പുറമെ വൻ താരനിര എത്തുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും വിവിധ താരങ്ങളുടെ പേജുകളിലൂടെ ദിവസേന പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഇപ്പോൽ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് മോഹൻലാലിനൊപ്പമുള്ള ട്വൽത്ത് മാൻ താരങ്ങളുടെ ചിത്രങ്ങളാണ്.

അദിതി രവി, അനു സിതാര, സൈജു കുറുപ്പ് തുടങ്ങിയവരാണ് മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സൈജു കുറുപ്പ് ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പുംകൂടി പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ഫോട്ടോയെക്കാൾ കൂടുതൽ മലയാളിക്ക് എന്താണ് വേണ്ടത്? എന്നാണ് സൈജു കുറുപ്പ് ചോദിക്കുന്നത്. ഉത്തരവും സൈജു കുറുപ്പ് തന്നെ പറയുന്നുണ്ട്. അത് മറ്റൊന്നുമല്ല, മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ഫോട്ടോ എന്നാണ് സൈജു പറയുന്നത്.

മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ‘രണ്ടു പേര് ചേർന്നാലാണ് അതിഥിയുടെ കഥാപാത്രം പൂർണ്ണമാവുന്നത്’- ശ്രിതക്കും ശ്രുതിക്കും നന്ദി പറഞ്ഞ് രഞ്ജിത്ത് ശങ്കർ

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ പൂർത്തിയാക്കിയതിന് ശേഷമാണ് മോഹൻലാൽ ട്വൽത്ത് മാൻ ലൊക്കേഷനിലേക്ക് എത്തിയിരിക്കുന്നത്.

Story Highlights- saiju kurup about mohanlal and mammootty